ഉഭയകക്ഷി ബന്ധം: അമീറിന് സോമാലിയൻ പ്രസിഡന്റിന്റെ കത്ത്
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ്, സോമാലിയൻ ആസൂത്രണ മന്ത്രി മഹ്മൂദ് ശൈഖ് ഫാരേ എന്നിവർ കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും സോമാലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സൂചിപ്പിച്ചും, സോമാലിയയെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും പരാമർശിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്, സോമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മഹ്മൂദിന്റെ കത്ത്. സോമാലിയയിലെ നിലവിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും കത്തിൽ സൂചിപ്പിക്കുന്നു.
വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ സോമാലിയൻ ആസൂത്രണ മന്ത്രി മഹ്മൂദ് ശൈഖ് ഫാരേ കത്ത് കൈമാറി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക, അന്തർ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.