ബയോമെട്രിക്; പ്രവാസികളുടെ സമയപരിധി നാളെ അവസാനിക്കും
text_fieldsകുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഡിസംബർ 31ന് മുമ്പ് പ്രവാസികൾ ബയോമെട്രിക് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കാലാവധി കഴിഞ്ഞും ബയോമെട്രിക് ചെയ്യാത്തവരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കും. മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയന്റ്മെന്റ് ബുക്ക് ചെയ്ത ശേഷമാണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്. നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടുജോലിക്കാർക്ക് 500 ദീനാര്‍ പിഴ ഈടാക്കുമെന്നത് തെറ്റ്
കുവൈത്ത് സിറ്റി: ബയോമെട്രിക് ഇല്ലാത്ത വീട്ടുജോലിക്കാർക്ക് 500 ദീനാര്‍ പിഴ ഈടാക്കുമെന്ന വാർത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. ഈ വാർത്ത തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.