കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്ക്രീനീങ് ഉടൻ
text_fieldsകുവൈത്ത് സിറ്റി: കണ്ണുകൾ, മുഖം, ഹാൻഡ് സ്കാനിങ്, ഇലക്ട്രോണിക് സിഗ്നേച്ചർ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക് സ്കാൻ സംവിധാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും, അതിർത്തികളിലും ഉടൻ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ആദ്യപടിയായി ബയോമെട്രിക് സ്ക്രീനിങ് സംവിധാനത്തിന്റെ പരീക്ഷണ പദ്ധതി തുടങ്ങി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹാണ് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ എൻട്രി, എക്സിറ്റ് തുറമുഖങ്ങളിലും അടുത്ത മാസത്തോടെ സംവിധാനം സ്ഥാപിക്കും. എല്ലാ വ്യക്തികളുടെയും കൈ, കൈപ്പത്തി പ്രിന്റുകൾ, മുഖചിത്രം, ഐറിസ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ ഉൾപ്പെടെ തിരിച്ചറിയുന്നതാണ് ബയോമെട്രിക് ഫീച്ചറുകൾക്കായുള്ള സംയോജിത സെൻട്രൽ സിസ്റ്റം. കുവൈത്തിൽ എത്തുന്നവരുടെയും യാത്രപുറപ്പെടുന്നവരുടെയും വിരലടയാളം, മുഖം, കണ്ണിന്റെ ഐറിസ് എന്നിവ പരിശോധിച്ച് പ്രാദേശികവും അന്തർദേശീയവുമായ നിരോധിത ലിസ്റ്റുകളിൽ ഉൾപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. ഇതിന്റെ ഫലത്തിന് അനുസരിച്ചാകും യാത്രക്കാർക്കുള്ള എൻട്രി, എക്സിറ്റ് നടപടി സ്വീകരിക്കുക. തുറമുഖങ്ങളിൽ സുരക്ഷക്കായി വാഹനങ്ങളും പരിശോധിക്കും.
നൂതന യന്ത്രങ്ങൾ നടപ്പാകുന്നതോടെ കര-വ്യോമ അതിര്‍ത്തികളില്‍ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനും കഴിയും. രാജ്യത്തുനിന്ന് നാടുകടത്തിയവർ, തൊഴില്‍ കരാര്‍ ലംഘിച്ച് ഒളിച്ചോടിയവർ, മറ്റു ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ബയോമെട്രിക് സ്ക്രീനിങ് വരുന്നതോടെ എളുപ്പത്തിൽ കഴിയും.
ഇത്തരക്കാർ വ്യാജ പേരില്‍ പ്രവേശിക്കുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കും. കര അതിര്‍ത്തികളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് പരിശോധന വഴി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ ആധികാരികത പരിശോധിക്കാൻ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. സുരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്ക്രീനിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.