ബയോ മെട്രിക്; ഷോപ്പിങ് മാളുകളിലെ സൗകര്യം ഈ മാസം മാത്രം
text_fieldsകുവൈത്ത് സിറ്റി: ഷോപ്പിങ് മാളുകളിൽ ബയോ മെട്രിക് വിരലടയാള നടപടികൾക്കായി സജ്ജീകരിച്ച കേന്ദ്രങ്ങൾ നിർത്തലാക്കുന്നു. ഇവ ഒക്ടോബർ ഒന്നു മുതൽ നിർത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈമാസം 30 വരെ ഷോപ്പിങ് മാളുകളിൽ അപ്പോയിൻമെന്റ് ഇല്ലാതെ ബയോ മെട്രിക് വിരലടയാളം നടത്താമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
360 മാൾ, അവന്യൂസ്, അൽ അസിമ, മന്ത്രാലയ സമുച്ചയം എന്നിവയാണ് ഈ സൗകര്യമുള്ള മാളുകൾ. ഒക്ടോബർ ഒന്നു മുതൽ പബ്ലിക് ഡിപ്പാർട്മെന്റിന്റെ വ്യക്തിഗത ഐഡന്റിറ്റി വെരിഫിക്കേഷൻ ഡിപ്പാർട്മെന്റുകളിൽ സൗകര്യം ഉണ്ടാകും.
ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഇവ പ്രവർത്തിക്കും. ബയോ മെട്രിക് നടപടികൾക്ക് പോകുന്നതിനുമുമ്പ് സഹൽ ആപ്ലിക്കേഷൻ വഴി അപ്പോയിൻമെന്റ് ബുക്ക് ചെയ്യണം. ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കാൻ സ്വദേശികൾക്ക് അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. പ്രവാസികൾക്ക് ഡിസംബർ 31ആണ് അവസാന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.