ബയോമെട്രിക് യാത്രാതടസ്സം ഉണ്ടാക്കില്ലെന്ന് അധികൃതര്‍
text_fieldsകുവൈത്ത് സിറ്റി: ബയോമെട്രിക് രജിസ്റ്റര്‍ പൂര്‍ത്തിയാകാത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാമെന്ന് അധികൃതര്‍. ഇത് സംബന്ധമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്. രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്കും ജൂണ്‍ ഒന്നിന് ശേഷം കുവൈത്തിലേക്ക് മടങ്ങാമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇത്തരക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാവരും നിശ്ചിതസമയത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനും നിർദേശിച്ചു. സഹൽ ആപ്പ്, മെറ്റാ പ്ലാറ്റ്ഫോം വഴിയും ബയോമെട്രിക് രജിസ്ട്രേഷൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം.
നിലവില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര-വ്യോമ അതിർത്തികളിലും സേവന കേന്ദ്രങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് അലി സബാഹ് അൽ സേലം, ജഹ്റ എന്നിവിടങ്ങളിൽ എത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം. അവന്യൂസ് മാൾ, 360 മാൾ, അൽ കൂത്ത് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലും രജിസ്ട്രേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.