ബയോമെട്രിക്സ് വഴി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലും
text_fieldsകുവൈത്ത് സിറ്റി: ബയോമെട്രിക് പദ്ധതി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി ബ്രിഗേഡിയർ നായിഫ് അൽ മുതൈരി. ബയോമെട്രിക് സംവിധാനം നടപ്പായതോടെ വ്യക്തികളെ കൂടുതല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതായും അൽ മുതൈരി പറഞ്ഞു.
സംശയമുള്ളവരെ കണ്ടെത്തലും കുറ്റകൃത്യങ്ങൾ കുറക്കലും സമൂഹത്തെ സംരക്ഷിക്കലുമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേപ്പർ ഡോക്യുമെന്റുകൾ പോലുള്ള ആദ്യകാല തിരിച്ചറിയൽ രീതികൾ വഴി ഐഡന്റിറ്റി വെരിഫിക്കേഷന് ഏറെ സമയം എടുത്തിരുന്നു. പുതിയ സംവിധാനം വന്നതോടെ സെക്കന്‍ഡുകള്‍ കൊണ്ട് വ്യക്തിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങള്‍ ലഭിക്കുന്നതായും അല്‍ മുതൈരി പറഞ്ഞു. കുവൈത്ത് ടി.വിയുടെ അഭിമുഖത്തിലാണ് അൽമുതൈരിയുടെ പ്രതികരണം.
വിരലടയാളം, മുഖം, റെറ്റിന സ്കാനിങ് തുടങ്ങിയ േഡറ്റകളാണ് പ്രധാനമായും ബയോമെട്രിക് രജിസ്ട്രേഷന്റെ ഭാഗമായി എടുക്കുന്നത്. ഏറ്റവും സുരക്ഷിതമായ േഡറ്റാബേസുകളിലാണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത്. സിസ്റ്റം ഹാക്ക് ചെയ്യാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9.75 ലക്ഷം കുവൈത്ത് പൗരന്മാരില് 9.45 ലക്ഷം പൗരന്മാർ ഇതിനകം ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത സ്വദേശികളുടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ ബയോമെട്രിക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 30 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.