പക്ഷിപ്പനി: വഫ്രയിൽ ആയിരക്കണക്കിന് പക്ഷികളെ കൊന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് പക്ഷികളെ കൊന്നു. ചില ഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാർഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയിൽനിന്നുള്ള പ്രത്യേക സംഘം എത്തിയാണ് കൂടുതൽ വ്യാപിക്കാതിരിക്കാൻ പക്ഷികളെ കൊന്നത്. വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.
മനുഷ്യരിലേക്കും പടരാൻ നേരിയ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികൾക്ക് ബാധിച്ചത്. കരുതൽ നടപടികളുടെ ഭാഗമായാണ് വിവിധ ഇനങ്ങളിൽപ്പെട്ട പക്ഷികളെ അറുത്ത് കൊന്നത്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഫാം ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ അൽറായിയിലെ പക്ഷിമാർക്കറ്റിലും പക്ഷികളിൽ രോഗബാധ കണ്ടെത്തിയിരുന്നു. കരുതൽ നടപടികളുടെ ഭാഗമായി അന്ന് വിവിധ ഇനങ്ങളിൽപ്പെട്ട 16,000 പക്ഷികളെയാണ് കൊന്നൊടുക്കിയത്. മാർക്കറ്റിലെ ഒാരോ കടക്കാർക്കും 10,000 ദീനാർ മുതൽ 20,000 ദീനാർ വരെ നഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.