റൺവേയിൽ പക്ഷികൾ; വിമാനങ്ങൾ വൈകി
text_fieldsകുവൈത്ത് സിറ്റി: റൺവേക്ക് സമീപം പക്ഷികളുടെ സാന്നിധ്യം കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ചില വിമാനങ്ങൾക്ക് ശനിയാഴ്ച കാലതാമസം നേരിട്ടു. വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഇതു കാരണം വൈകി.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനങ്ങൾ താമസിപ്പിച്ചതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു. വിമാനത്തെ ബാധിക്കുന്ന അപകടങ്ങളിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യോമ സുരക്ഷാ നടപടിക്രമങ്ങൾ അനുശാസിച്ചായിരുന്നു ക്രമീകരണം. പക്ഷികളെ നടപടിക്രമങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്തതതായും മുൻകരുതൽ നടപടികൾ ഉറപ്പാക്കിയ ശേഷമാണ് റൺവേ തുറന്നതെന്നും അൽ റാജ്ഹി പറഞ്ഞു. യാത്രക്കാർക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.