കരിഞ്ചന്ത: 1255 ചാക്ക് സബ്സിഡി കാലിത്തീറ്റ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: സ്വദേശി കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന കാലിത്തീറ്റ കരിഞ്ചന്തയിൽ വിൽക്കുന്നത് പിടികൂടി.
1255 ചാക്ക് കാലിത്തീറ്റയാണ് കാർഷിക മത്സ്യവിഭവ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടികൂടിയത്. അതോറിറ്റി മേധാവി ശൈഖ് മുഹമ്മദ് അൽ യൂസുഫ് പരിശോധനക്ക് നേതൃത്വം നൽകി.
ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണത്തോടെ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും പരസ്യം ചെയ്ത് കരിഞ്ചന്തയിൽ സാധനങ്ങൾ വിൽക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
സബ്സിഡി ഉൽപന്നങ്ങൾ മറിച്ചുവിറ്റവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും ഇവർക്കുള്ള കാർഷിക സഹായം നിർത്തിവെക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.