നമാ ചാരിറ്റി യമനിൽ പുതപ്പുകളും ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലത്ത് കഠിനമായ പ്രയാസം നേരിടുന്ന യമനിലെ നിരവധി പേർക്ക് കുവൈത്തിലെ നമാ ചാരിറ്റി പുതപ്പുകളും ശൈത്യകാല വസ്ത്രങ്ങളും വിതരണം ചെയ്തു. യമനിലെ മാരിബ്, ഇബ്ബ് ഗവർണറേറ്റുകളിലെ ആയിരത്തിലധികം പേർക്കാണ് സഹായം എത്തിച്ചത്.
സഹായത്തിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും നമാ ചാരിറ്റിയുടെ മാനുഷിക സംരംഭത്തിനും നന്ദി അറിയിക്കുന്നതായി പദ്ധതിയുടെ നടത്തിപ്പുകാരായ ഹീറ്റീൻ ഫൗണ്ടേഷൻ ഡയറക്ടർ ജമാൽ അൽ ഫഖിഹ് പറഞ്ഞു.
നൂറുകണക്കിന് യമനി കുടുംബങ്ങൾ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും അഭിമുഖീകരിക്കുന്ന കഠിനമായ ശൈത്യകാല പ്രയാസങ്ങൾ ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് സഹായം. ലോകമെമ്പാടുമുള്ള മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുവൈത്ത് സ്ഥിരം പങ്കാളിയാണെന്നും യമനെ പിന്തുണക്കുന്നതിനുള്ള കുവൈത്തിന്റെ ദീർഘകാല പ്രതിബദ്ധതയും അൽ ഫഖിഹ് എടുത്തുപറഞ്ഞു. കഴിഞ്ഞ ആഴ്ച നമാ ചാരിറ്റി വിവിധ യമൻ ഗവർണറേറ്റുകളിലുടനീളമുള്ള 5000ത്തോളം പേർക്ക് ശൈത്യകാല അവശ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു. നമാ ചാരിറ്റി 10 വർഷമായി തുടരുന്ന കാമ്പയിനിന്റെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.