റഷ്യയിലെ സ്ഫോടനം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സ്‌ഫോടനത്തിൽ അനുശോചിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സന്ദേശമയച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അനുശോചനത്തിൽ വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സന്ദേശമയച്ചു.
ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 35 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സ്‌റ്റേഷനോടുചേർന്ന ഓട്ടോ റിപ്പയർ ഷോപ്പിലുണ്ടായ പൊട്ടിത്തെറിയാണ് സംഭവത്തിന് കാരണം. ഇതിൽ നിന്നുള്ള തീ പെട്രോൾ സ്റ്റേഷനിലേക്ക് പടർന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.