ബ്ലാസ്റ്റേഴ്സ് എഫ്.സി കുവൈത്ത്: 2022-23 സീസണിലെ ജഴ്സി പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: ബ്ലാസ്റ്റേഴ്സ് എഫ്.സി കുവൈത്ത് 2022-23 സീസണിലെ ജഴ്സി പ്രകാശനം നിർവഹിച്ചു. സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മോട്ടി ഡേവിഡ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് രൺദീർ ജോസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഗ്ലോബൽ ഇന്റർനാഷനൽ കമ്പനി ഡയറക്ടർ ജോസ് എരിഞ്ചേരി ജഴ്സി പ്രകാശനം നിർവഹിച്ചു.
സ്പോൺസർമാരായ ഗ്ലോബൽ ഇന്റർനാഷനൽ കമ്പനി ഡയറക്ടർ ജോസ് എരിഞ്ചേരി, മാനേജർ റോബിൻസൻ എരിഞ്ചേരി, മറ്റ് സ്പോൺസർമാരായ ഡബ്ല്യൂ.എച്ച്.എൽ കമ്പനി ഡയറക്ടർ രാജീവ് മേനോൻ കെഫാക്ക് പ്രസിഡന്റ് ബിജു ജോണി, കെഫാക്ക് ജനറൽ സെക്രട്ടറി വി.എസ്. നജീബ്, സുമേഷ് തൃക്കരിപ്പൂർ, ഫാസ്കോ സേഫ്റ്റി സിസ്റ്റം കമ്പനി ഡയറക്ടർ പ്രമോദ്, രക്ഷാധികാരികളായ ബിവിൻ തോമസ്, രജീഷ് എന്നിവർ ജഴ്സി കളിക്കാർക്ക് നൽകി ആശംസകൾ അർപ്പിച്ചു.
ടീം മാനേജർ മുജീബ് ഈ വർഷത്തെ ടീമിന്റെ കാഴ്ചപ്പാടുകളെ പറ്റി സംസാരിച്ചു. ബ്ലാേസ്റ്റഴ്സ് കുടുംബത്തിലെ കൊച്ചുമിടുക്കനായ ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്റൺ അണ്ടർ 11 കാറ്റഗറി ഒമ്പതാം റാങ്ക്, ഓൾ കുവൈത്ത് അണ്ടർ 11 കാറ്റഗറി ചാമ്പ്യൻ, കോട്ടയം ഡിസ്ട്രിക്ട് അണ്ടർ 11-അണ്ടർ 13 ചാമ്പ്യൻ കൂടിയായ മാസ്റ്റർ ലിയാൻഫെന് ടീം മാനേജർ മുജീബ് മൊമെന്റോ നൽകി ആദരിച്ചു.
സ്പോൺസർമാരായ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് സെക്രട്ടറി മോട്ടി ഡേവിഡ് ഒഫിഷ്യൽ ജേഴ്സി കൈമാറി. ഓട്ടോ കിങ് ക്ലബിന്റെ മാനേജർ മുജീബ് പോത്തനി ജഴ്സി ഏറ്റുവാങ്ങി. ട്രഷറർ ജോയ് തോലത്ത് നന്ദി പറഞ്ഞു. ഇബ്രാഹിം അബ്ദുൽ ഖാദർ, ഖാലിദ് കോട്ടയിൽ, ലത്തീഫ് പണിക്കവീട്ടിൽ, അമീൻ മലപ്പുറം, ഡെന്നീസ് ചാലക്കുടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.കെ.ഐ.സി സമ്മർ കാമ്പയിൻ സമാപന സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: 'മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ' എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സമ്മർ കാമ്പയിൻ സമാപന സമ്മേളനം വെള്ളിയാഴ്ച മസ്ജിദ് കബീർ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന സമ്മേളനം കുവൈത്ത് മതകാര്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ-മുത്വൈരി ഉദ്ഘാടനം ചെയ്യും.
പ്രവാചക ജീവിതം, സ്നേഹവും സമർപ്പണവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും ധാർമികത, ലിബറലിസം, ഇസ്ലാം എന്ന വിഷയത്തിൽ ദുബൈ ഔഖാഫ് മന്ത്രാലയം ജാലിയാത്ത് പ്രബോധകനും പണ്ഡിതനുമായ ഹാഫിദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരിയും മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. സമ്മേളനത്തിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയതായും സഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.