രക്തദാനം ഇൗ വർഷം 90,000 ബാഗ് എത്തിക്കാൻ ലക്ഷ്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ രക്തദാനം 2019ൽ 90,000 ബാഗ് എത്തിക്കാൻ ലക്ഷ്യമിടുന്നു. രക്തബാങ്ക ് സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ് ട്. കഴിഞ്ഞ വർഷം 80,000 ബാഗ് രക്തമാണ് കുവൈത്തിൽ ദാനം ചെയ്യപ്പെട്ടത്. ശേഖരിച്ച രക്തത്തിെൻറ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ രക്തബാങ്കിൽ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതൽ രക്തശേഖരണത്തിനു ശ്രമിക്കുന്നത്. മലയാളി സംഘടനകൾ ഉൾപ്പെടെ ജാബിരിയയിലെ രക്തബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുന്നത് ആശ്വാസമാണെങ്കിലും ഇപ്പോഴും ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം. നെഗറ്റിവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. സ്ത്രീ-പുരുഷ ഭേദെമന്യേ ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം നടത്താം.
18നും 60 വയസ്സിനുമിടയിൽ പ്രായമുള്ള 45 കിലോക്ക് മുകളിൽ ശരീരഭാരമുള്ളവരായിരിക്കണം. ദാതാവിെൻറ ശരീരത്തിലെ അഞ്ച് ലിറ്ററിലധികം വരുന്ന രക്തത്തിൽനിന്ന് 350 മില്ലി ലിറ്റർ രക്തം മാത്രമാണ് ഒരു പ്രാവശ്യം ശേഖരിക്കുന്നത്. അതും അയാളുടെ ശാരീരികാവസ്ഥ പരിഗണിച്ചുകൊണ്ടായിരിക്കും. രക്തം നൽകി 24 മണിക്കൂറിനകം എത്ര രക്തം നൽകിയോ അത്രയും രക്തം ശരീരം വീണ്ടും ഉൽപാദിപ്പിക്കും. രക്തദാനത്തിനു ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹീമോഗ്ലോബിൻ, രക്താണുക്കൾ എന്നിവയുടെ അളവും പഴയതുപോലെയാകും. രക്തദാനത്തിനു മുമ്പുള്ള പരിശോധന, ശേഷമുള്ള വിശ്രമം എന്നിവയെല്ലാം ചേർത്ത് അരമണിക്കൂർ മാത്രമേ രക്തദാനത്തിനു വേണ്ടിവരുന്നുള്ളൂ. പുരുഷന്മാർക്ക് മൂന്നു മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാലു മാസത്തിലൊരിക്കലും രക്തദാനം നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.