Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

text_fields
bookmark_border
കേരളപ്പിറവിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കരിങ്കുന്നം അസോസിയേഷൻ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എന്നിവ സംയുക്​തമായി കേരളപ്പിറവിയോടനുബന്ധിച്ച് രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു.സെൻട്രൽ ബ്ലഡ് ബാങ്കി​െൻറ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നവംബർ ആറിന്​ ഉച്ചക്ക്​ ഒന്നുമുതൽ വൈകീട്ട്​ ആറുവരെയാണ്​ ക്യാമ്പ്​. കുവൈത്ത്​ മുൻ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹിനോടുള്ള ആദരവായി കൂടിയാണ്​ ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തി​െൻറ മേൽനോട്ടത്തിലാണ് നടക്കുക.

കോവിഡ്​ പശ്ചാത്തലത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൽ അനുഭവപ്പെടാൻ സാധ്യതയുള്ള രക്ത ദൗർലഭ്യം മുന്നിൽകണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.bdkkuwait.org/event-registration എന്ന ലിങ്കിൽ പേര് രജിസ്​റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.ഫോൺ: മംഗഫ് / ഫഹാഹീൽ: 69302536, മഹബൂല/ അബൂഹലീഫ: 98557344, സാൽമിയ: 69699029, ഫർവാനിയ: 98738016, അബ്ബാസിയ: 66149067. വാഹനസൗകര്യം ഏർപ്പെടുത്തുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation camp
Next Story