രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചാണ് കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയത്. നൂറിൽപരം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡൻറ് അസ്ലം, സെക്രട്ടറി ബുഖാരി തങ്ങൾ, ഖലീൽ, മൊയ്തീൻ കോയ, അസീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ് എന്നിവരും നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.