വരൂ മറ്റുള്ളവർക്കായി രക്തം പകരാം...
text_fieldsകുവൈത്ത് സിറ്റി: പരോപകാരവും മഹത്തായ മാനുഷിക മൂല്യവുമായാണ് രക്തദാനത്തെ കണക്കാക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. സെൻട്രൽ ബ്ലഡ് ബാങ്കിൽ വാർഷിക രക്തദാന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് മന്ത്രി രക്തദാനവും നടത്തി. രക്തദാനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും പിന്തുണ നൽകാനും പൊതുജന അവബോധം വളർത്താനും സംഭാവന കാമ്പയിനുകൾ ആരംഭിക്കാനും ആരോഗ്യ മന്ത്രാലയം ശ്രദ്ധാലുക്കളാണ്.
‘എന്റെ രക്തം കുവൈത്തിന്’ എന്ന മുദ്രാവാക്യത്തിനു കീഴിൽ രാജ്യത്തിന്റെ ദേശീയ ഉത്സവത്തോടനുബന്ധിച്ചാണ് വാർഷിക രക്തദാന കാമ്പയിനിന്റെ ആഘോഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്തവരെ അഭിനന്ദിച്ച മന്ത്രി, കാമ്പയിൻ വിജയകരമാക്കുന്നതിന് പൗരന്മാരോടും താമസക്കാരോടും രക്തം ദാനം ചെയ്യാൻ അഭ്യർഥിച്ചു. ഇതിനായി പൗരന്മാരെയും താമസക്കാരെയും ക്ഷണിക്കുന്നതായി മന്ത്രാലയത്തിന്റെ രക്തദാനസേവന മേധാവി ഡോ. റീം അൽ റദ്വാൻ അറിയിച്ചു. രക്തദാനം എല്ലാവരുടെയും മാനുഷികവും ദേശീയവുമായ കടമയാണെന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.