കടുത്ത ചൂടിലും രക്തദാനവുമായി പ്രവാസി തൊഴിലാളികൾ
text_fieldsകുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ജൂൺ മാസത്തിലെ രണ്ടാമത്തെ രക്തദാന ക്യാമ്പ് സൗദി അതിർത്തിക്ക് സമീപം നിർമാണം പുരോഗമിക്കുന്ന റിഫൈനറി പദ്ധതിയുടെ തൊഴിലാളികളോടൊപ്പം നടത്തി. പദ്ധതിയുടെ രണ്ടു പ്രധാന ഘട്ടങ്ങൾ കരാറെടുത്ത ഫ്ലോർ ദൈവൂ ഹ്യൂണ്ടായ് ജെ.വിയുടെ സേഫ്റ്റി ഡയറക്ടറേറ്റിെൻറ പങ്കാളിത്തത്തോടെ അവരുടെ തന്നെ ട്രെയിനിങ് സെൻററിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ രാജ്യക്കാരായ 125 ഓളം തൊഴിലാളികൾ രാത്രി ഡ്യൂട്ടിക്ക് ശേഷം രാവിലെ 11 വരെ രക്തദാനത്തിനായി ക്ഷമയോടെ കാത്തിരുന്നു. കമ്പനിയുടെ ഹെൽത്ത് കോഒാഡിനേറ്റർ ജോൺ ജേക്കബ്, ശിഫ അൽ ജസീറ, ഫഹാഹീൽ സെൻറർ എന്നിവ പൂർണ പിന്തുണയുമായി തുടക്കം മുതൽ തന്നെ കൂടെയുണ്ടായിരുന്നു.
സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘം സേവനം ചെയ്തു. ബി.ഡി.കെയുടെ പത്തിലധികം സന്നദ്ധപ്രവർത്തകർ രാവിലെ എട്ടു മണിക്ക് മുമ്പ് ക്യാമ്പ് സ്ഥലത്ത് എത്തിയിരുന്നു. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും 69997588, 65012380, 51510076, 66769981 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.