ബോട്ട് മുങ്ങി; ഏഴുപേരെ മറൈൻ റെസ്ക്യൂ രക്ഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മറൈൻ രക്ഷാപ്രവർത്തന സംഘത്തിെൻറ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. ഏഴുപേരെയാണ് മറൈൻ റെസ്ക്യൂ ടീം രക്ഷിച്ചത്. പിക്നിക് ബോട്ട് മുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻസ് റൂമിൽ ലഭിച്ച വിവരം അനുസരിച്ച് ശുവൈഖ് മാരിടൈം ഫയർ ഫൈറ്റിങ് സെൻററിൽനിന്നുള്ള ജീവനക്കാരെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ചോർച്ചയുണ്ടായി വെള്ളം കയറിയതാണ് ബോട്ട് മുങ്ങാൻ ഇടയാക്കിയത്. ആർക്കും അപകടാവസ്ഥയില്ല.
കടലിൽ പോകുന്നവർ അസ്ഥിര കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും ബോട്ടിെൻറ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ പരിശോധനകൾ യാത്രക്കു മുമ്പ് നടത്തണമെന്നും അഗ്നിശമന വകുപ്പിെൻറ പൊതുജന സമ്പർക്ക വിഭാഗം ആവശ്യപ്പെട്ടു. എൻജിൻ, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, നാവിഗേഷൻ ഉപകരണങ്ങളുടെ പ്രവർത്തനം, ബാക്ക് അപ് വാട്ടർ പമ്പുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ പരിശോധിക്കണമെന്നാണ് അധികൃതർ ഒാർമിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.