ബോളിവുഡിന്റെ കരുത്തറിയിച്ച് സിനിമ പ്രദർശനം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സിനിമ വൈവിധ്യത്തിന്റെയും പ്രമേയങ്ങളുടെ കരുത്തിന്റെയും ഇടമാണ്. അതിന്റെ ഉദാഹരണമായി രണ്ട് സിനിമകൾ 'സ്പ്ലെൻഡേഴ്സ് ഓഫ് ഇന്ത്യ' ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ഉച്ചക്ക് 12 മുതൽ 2.15 വരെ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന സിനിമയും വൈകീട്ട് മൂന്നു മുതൽ 5.30 വരെ 'ഷാദി മെയ്ൻ സറൂർ ആനാ' എന്ന സിനിമയുമാണ് പ്രദർശിപ്പിച്ചത്. കുവൈത്തി കാഴ്ചക്കാരെകൂടി ലക്ഷ്യമിട്ട് അറബിക് സബ്ടൈറ്റിലോടു കൂടിയായിരുന്നു പ്രദർശനം. ഗൗരി ഷിൻഡെ സംവിധാനം ചെയ്ത 'ഇംഗ്ലീഷ് വിംഗ്ലീഷ്' ചിത്രത്തിൽ ശശി എന്ന കേന്ദ്രകഥാപാത്രത്തെ നടി ശ്രീദേവി മികവോടെ അവതരിപ്പിച്ചു.
ഇംഗ്ലീഷിലെ പരിമിത ജ്ഞാനത്തെതുടർന്ന് തന്നോടുള്ള ഭർത്താവിന്റെയും മകളുടെയും പരിഹാസമനോഭാവം മാറ്റിയെടുക്കുന്നതിനും സ്വയം ആദരവ് നേടുന്നതിനും പരിശീലന കോഴ്സിൽ ശശി ചേരുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചിത്രത്തിൽ നർമരൂപേണ അവതരിപ്പിച്ചു. രത്ന സിൻഹ സംവിധാനം ചെയ്ത 'ഷാദി മെയ്ൻ സറൂർ ആനാ' രാജ്കുമാർ റാവു, കൃതി ഖർബന്ധ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ റൊമാൻഡിക് കോമഡി ഡ്രാമയാണ്. രണ്ടിനും കുവൈത്തിലെ പ്രദർശനത്തിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.