യൂത്ത് ഇന്ത്യ ലൈബ്രറിയിലേക്ക് പുസ്തകശേഖരം കൈമാറി
text_fieldsകുവൈത്ത്സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് ഇന്ത്യ പബ്ലിക് ലൈബ്രറിയിലേക്ക് സക്സസ് ലൈൻ ഇന്റർനാഷണൽ അക്കാദമി പുസ്തകങ്ങൾ സംഭാവന ചെയ്തു.
ചെറുകഥകളും നോവലുകളും അടക്കം മലയാളം-ഇംഗ്ലീഷ് ഭാഷകളിലെ സാഹിത്യവും വൈജ്ഞാനികവുമായ 300ഓളം പുസ്തകങ്ങളാണ് കൈമാറിയത്. സക്സസ് ലൈൻ ഇന്റർനാഷണൽ അക്കാദമി ഡയറക്ടർ ജോൺ മാത്യു പുസ്തകശേഖരം യൂത്ത് ഇന്ത്യ കുവൈത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് സൽമാൻ, കരിയർ കൺവീനർ സിറാജ് അബൂബക്കർ എന്നിവർക്ക് കൈമാറി.
ചരിത്രം, സാഹിത്യം, കഥകൾ, കവിതകൾ, ശാസ്ത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1000ത്തിൽ പരം ബുക്കുകൾ യൂത്ത് ഇന്ത്യ പബ്ലിക് ലൈബ്രറിയിലുണ്ട്. ആവശ്യക്കാർക്ക് ഓൺലൈനായി ബുക്ക് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.