ബൂസ്റ്റർ ഡോസ് വാക്സിൻ യാത്രാനിബന്ധനയാക്കില്ല
text_fieldsവാക്സിനേഷൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതർവാക്സിനേഷൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതർകുവൈത്ത് സിറ്റി: കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്സിൻ യാത്രാ നിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വിതരണത്തിനുള്ള നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മൂന്നാം ഡോസ് നിർബന്ധമാക്കിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുവൈത്തിലേക്ക് വരുന്നവർക്കുള്ള വാക്സിനേഷൻ നിബന്ധനകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതരുടെ വിശദീകരണം. ആദ്യ രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസത്തിന് ശേഷം മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ ബൂസ്റ്റർ ഡോസ് യാത്രാനിബന്ധനയിൽ ഉൾപ്പെടുത്തിയാൽ വലിയ പ്രയാസമാകും. ഇൗ ആശങ്കക്കാണ് പരിഹാരമായത്. നിലവിൽ കുവൈത്ത് അംഗീകരിച്ച വാക്സിനുകളിലൊന്ന് രണ്ടുഡോസും പൂർത്തിയാക്കിയവർക്കാണ് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓക്സ്ഫഡ്, ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരമുള്ളത്. അതേസമയം, രാജ്യം അംഗീകരിച്ചിട്ടില്ലാത്ത സിനോ ഫാം, സിനോവക്, സ്പുട്നിക് തുടങ്ങിയ വാക്സിനുകൾ എടുത്തവർ കുവൈത്ത് അംഗീകാരമുള്ള വാക്സിനുകളിൽ ഒന്ന് ബൂസ്റ്റർ ഡോസായി എടുത്താൽ പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.