ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം –മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിെൻറ ഒമിക്രോൺ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ കുവൈത്ത് മന്ത്രിസഭ അടിയന്തര യോഗം ചേർന്നു.പൊതുജനങ്ങൾ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാസ്ക് ധരിക്കുന്നതിൽ ഉപേക്ഷ കാണിക്കരുതെന്നും നിർദേശിച്ചു. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം കോവിഡുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ വിലയിരുത്തി.ഒമിക്രോൺ വകഭേദം രാജ്യത്ത് എത്താതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികളും പ്രതിരോധ മാർഗങ്ങളും കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു.
ചില വിദേശരാജ്യങ്ങളിൽനിന്ന് കുവൈത്തിൽ എത്തുന്നവരുടെ ക്വാറൻറീൻ നടപടികൾ പുതുക്കുന്ന കാര്യവും ചർച്ച ചെയ്തു. പൊതുജനാരോഗ്യത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് എല്ലാവരും ആരോഗ്യ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മാസ്ക് ധരിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രിസഭ നിർദേശിച്ചു. രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതിയിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രിസഭ, വൈറസ് വകഭേദങ്ങളിൽനിന്ന് സംരക്ഷണം നേടാൻ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.