ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ്; ടസ്കേഴ്സ് ആൻഡ് സെൻട്രൽ ഹീറോസ് ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗിൽ ടസ്കേഴ്സ് ആൻഡ് സെൻട്രൽ ഹീറോസ് ജേതാക്കൾ. ഫൈനലിൽ യുനൈറ്റഡ് സ്പോർട്സ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. കുവൈത്തിലെ പ്രമുഖ ടീമുകളായായ റാപ്റ്റേഴ്സ് ബാഡ്മിന്റൺ, ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ, പവർസ്മാഷ്, ടസ്കേഴ്സ് ആൻഡ് സെൻട്രൽ ഹീറോസ്, യുനൈറ്റഡ് സ്പോർട്സ് ക്ലബ്, സഹ്റ വിക്ടർ എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടിയത്. ഐ.എസ്.എയും റാപ്റ്റേഴ്സും സെമിയിൽ പ്രവേശിച്ചു.
വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും സമ്മാനിച്ചു. ബാഡ്മിന്റണിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ബാഡ്മിന്റൺ കായിക കൂട്ടായ്മയാണ് ബി.പി.കെ. കുവൈത്തിലെ 600ലേറെ കളിക്കാരുടെ റാങ്കിങ് ബി.പി.കെ നടത്തുന്നു. സോഫ്റ്റ്വെയറും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ടൂർണമെന്റ് എങ്ങനെ മാനേജ് ചെയ്യാമെന്നതിനുള്ള പിന്തുണയും നൽകുന്നു. 2022 മുതൽ 20 ലധികം ടൂർണമെന്റുകൾക്ക് ബി.പി.കെ മാർഗനിർദേശം നൽകിയിട്ടുണ്ട്.
കളിക്കാരെയും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കുന്നതായിരുന്നു ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിന് പിന്തുണ നൽകിയവർക്കും കളിക്കാർക്കും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.