ഭാവിലോകത്തിന് പുതുപുത്തൻ ആശയങ്ങളുമായി വിദ്യാർഥികൾ
text_fieldsകുവൈത്ത്സിറ്റി: ഭാവിലോകത്തെ സ്വപ്നം കാണുന്ന പുതുതലമുറയുടെ കരുത്തുറ്റ ആശയങ്ങളുടെ മത്സരവേദിയായി ‘ഗൾഫ് മാധ്യമം എജുകഫേ’. വിദ്യാഭ്യാസ-കരിയർ മഹാമേളയുടെ വേദിയിൽ നടന്ന എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് മത്സരത്തിൽ വിദ്യാർഥികൾ നവീനമായ ആശയങ്ങൾ അവതരിപ്പിച്ചു. കുവൈത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുത്ത ടീമംഗങ്ങളാണ് വേദിയിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്.
ഫൈനൽ റൗണ്ടിൽ ലിയാൻ അഷ്റഫ്, ശ്രേയ ശർമ, സുബിൻ-നേഹ എന്നിവർ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ (കെ.ഐ.എസ്.ആർ) ശാസ്ത്രജ്ഞൻ ഡോ. ജാഫറലി പരോൽ, കുവൈത്ത് പ്രോജക്ട്സ് കമ്പനി ഹോൾഡിങ്ങിൽ ഫിനാൻസ് മാനേജർ പി.സമീർ മുഹമ്മദ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിന്റെ ബയോടെക്നോളജി പ്രോഗ്രാമിലെ റിസർച്ച് സയന്റിസ്റ്റ് ഡോ. നസിമ ഹബീബി എന്നിവർ വിദ്യാർഥികളുടെ ആശയങ്ങളെ വിലയിരുത്തി.
വിധികർത്താക്കൾക്കുള്ള ഉപഹാരം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ,ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോ ഇൻ ചാർജ് അസ്സലാം എന്നിവർ ചേർന്ന് കൈമാറി. മികച്ച ആശയത്തിന് ശനിയാഴ്ച എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് സമ്മാനിക്കും.
വിധികർത്താക്കൾക്കുള്ള ഉപഹാരം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.