ലുലു ഹൈപ്പർമാർക്കറ്റിൽ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും രോഗികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ട് ലുലു ഹൈപ്പർമാർക്കറ്റിൽ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി (ഐ.ഡി.എഫ്) സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിന് ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് എല്ലാ പിന്തുണയും അറിയിച്ചു. സ്തനാർബുദ രോഗികളെ സഹായിക്കുന്നതിന് ഗണ്യമായ തുക സംഭാവനയും ചെയ്തു.
പ്രഗല്ഭരായ അർബുദ വിദഗ്ധർ പരിപാടിയിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. സ്തനാർബുദ സാധ്യതകൾ, നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഡോക്ടർമാർ പങ്കുവെച്ചു. ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ വനിത ജീവനക്കാരും കാമ്പയിനിൽ സജീവമായി പങ്കെടുത്തു. സ്തനാർബുദ ബാധിതരായവർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു.
സ്തനാർബുദ ബോധവത്കരണ കാമ്പയിൻ ‘സപ്പോർട്ട് വാളി’ൽ പിന്തുണ രേഖപ്പെടുത്തുന്നു
കാമ്പയിനിന്റെ ഭാഗമായി പിങ്ക് നിറത്തിലുള്ള ഒരു 'സപ്പോർട്ട് വാൾ' സ്ഥാപിച്ചിരുന്നു. സ്തനാർബുദ രോഗികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സന്ദേശങ്ങളും, പോരാട്ടത്തിനുള്ള പിന്തുണയും, അനുഭവങ്ങളും ഇവിടെ ഏവരും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.