മർസൂഖ് അൽഗാനിമിന് ഉജ്ജ്വല വിജയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് സ്പീക്കർ ആയിരുന്ന മർസൂഖ് അൽ ഗാനിമിന് രണ്ടാം മണ്ഡലത്തിൽനിന്ന് ഉജ്ജ്വല വിജയം. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയതും അദ്ദേഹമാണ്. 5179 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരന് 3456 വോേട്ടയുള്ളൂ.
രണ്ടാം മണ്ഡലത്തിൽനിന്ന് പത്താമനായി പാർലമെൻറിലെത്തിയ അഹ്മദ് മുഹമ്മദ് അൽ ഹമദിന് 2195 വോട്ടാണ് ലഭിച്ചത്.
ആകെ വോട്ടുകൾ സ്ഥാനാർഥികൾക്കിടയിൽ വീതം വെക്കപ്പെട്ടപ്പോൾ 3000 വോട്ടുലഭിച്ചാൽ വിജയമുറപ്പിക്കാമെന്ന സ്ഥിതി വന്നു. 2006, 2008, 2009, 2012, 2013, 2016 പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച മർസൂഖ് അൽ ഗാനിം 2013ലും 2016ലും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
സർക്കാറിനും പാർലമെൻറിനും ഇടയിൽ ഫലപ്രദമായ ഏകോപനം സാധ്യമാക്കുന്നതിൽ അദ്ദേഹം വിജയമാണെന്നാണ് വിലയിരുത്തൽ. സർക്കാറിെൻറ വിശ്വസ്തനായ അദ്ദേഹം ഇത്തവണയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ബിസിനസ്, സ്പോർട്സ് രംഗത്ത് മുദ്ര പതിപ്പിച്ച മർസൂഖ് അൽ ഗാനിം അന്തർദേശീയ തലത്തിൽ വിവിധ വേദികളിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് പെങ്കടുത്തപ്പോഴൊക്കെ ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.