Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ മ​നഃ​പാ​ഠ...

ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
brochure release
cancel
camera_alt

റി​യാ​ദു​സ്സാ​ലി​ഹീ​ൻ ഫാ​മി​ലി ഗ്രൂ​പ് ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര ബ്രോ​ഷ​ർ ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് അ​യ്യൂ​ർ ലു​ലു ഗ്രൂ​പ് കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: റി​യാ​ദു​സ്സാ​ലി​ഹീ​ൻ ഫാ​മി​ലി ഗ്രൂ​പ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് സം​സ്ഥാ​ന​ത​ല ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് അ​യ്യൂ​ർ ലു​ലു ഗ്രൂ​പ് കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ന്റെ മ​ത-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ബാ​ഫ​ഖി ത​ങ്ങ​ളു​ടെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന്മ​ദേ​ശ​മാ​യ കൊ​യി​ലാ​ണ്ടി​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം. ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും അ​ഞ്ചു​വീ​തം കു​ട്ടി​ക​ൾ കൊ​യി​ലാ​ണ്ടി മു​ന്നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ക്കും. ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, ബി​നു ക​രീം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsBrochure Release
News Summary - Brochure release
Next Story