ഗസ്സയിലെ ആശുപത്രി തീയിട്ട സംഭവം: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി അഗ്നിക്കിരയാക്കിയ ഇസ്രായേലിന്റെ ഹീനമായ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാനും മെഡിക്കൽ, മാനുഷിക സഹായ ജീവനക്കാരെയും സ്വത്തുക്കളും സംരക്ഷിക്കാനും ഇടപെടണമെന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള കുവൈത്തിന്റെ ആഹ്വാനം വിദേശകാര്യ മന്ത്രാലയം പുതുക്കി. കഴിഞ്ഞ ദിവസമാണ് ഉത്തര ഗസ്സയിലെ അവശേഷിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നായ കമാൽ അദ്വാനിലെത്തിയ ഇസ്രായേൽ സേന കടന്നു കയറിയത്. തുടർന്ന് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ച് ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് തീയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.