കുെവെത്ത്: ബസ് സർവിസ് പുനരാരംഭിക്കാൻ കമ്പനികൾ ഒരുക്കം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബസ് സർവിസ് പുനരാരംഭിക്കാൻ ട്രാൻസ്പോർട്ട് കമ്പനികൾ പ്രാഥമിക ഒരുക്കം ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ ബസ് സർവിസുകൾക്ക് അനുമതി ലഭിച്ചേക്കും. നേരത്തെയുള്ള പ്രഖ്യാപനത്തിൽ ഇത് പറയുന്നുണ്ട്.
എന്നാണ് നാലാംഘട്ടത്തിലേക്ക് പ്രവേശിക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ആദ്യ ഘട്ടങ്ങളിലേക്ക് നേരത്തെ പ്രഖ്യാപിച്ച തീയതികളിൽ പ്രവേശിച്ചിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ച് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ബസ് സർവിസിന് അനുമതി നൽകുക. മാസ്കും കൈയുറയും നിർബന്ധമാക്കും. സർക്കാറിന് കീഴിലുള്ള കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി, സിറ്റി ബസ്, കെ.ജി.എൽ എന്നീ കമ്പനികളാണ് കുവൈത്ത് പൊതുഗതാഗതം നടത്തുന്നത്.
മാർച്ച് 12 മുതലാണ് കുവൈത്തിൽ ബസ് സർവിസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ബസ് സർവിസ് നിലച്ചതോടെ ശമ്പളത്തേക്കാൾ കൂടുതൽ തുക യാത്രക്ക് ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ. 250 ഫിൽസ് മാത്രമാണ് ഒരു വശത്തേക്ക് സാധാരണ ദൂരങ്ങളിൽ ബസ് നിരക്ക്.
മാസാന്ത പാസ് എടുത്താൽ തുക പിന്നെയും കുറയും. ബസ് സർവിസ് നിലച്ചതോടെ യാത്രാചെലവ് വഹിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം കമ്പനികളും അംഗീകരിച്ചിരുന്നില്ല. പിന്നീട് കമ്പനികളുടെ പ്രവർത്തനവും നിലച്ചെങ്കിലും ഇപ്പോൾ നിയന്ത്രിത തോതിൽ പുനരാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.