ബിസിനസ്: ഒാൺകോസ്റ്റ് മെംബർഷിപ് ഡ്രോ രണ്ടാം നറുക്കെടുപ്പ്
text_fieldsഒാൺകോസ്റ്റ് വീക്ക്ലി മെംബർഷിപ് ഡ്രോ കാമ്പയിൻ രണ്ടാം നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസറായ ഒാൺകോസ്റ്റ് വീക്ക്ലി മെംബർഷിപ് ഡ്രോ കാമ്പയിൻ രണ്ടാം വാരത്തിലെ നറുക്കെടുത്തു. ഒന്നാം സമ്മാനം നേടിയ മുഹമ്മദ് അമ്മാർ 1000 ദീനാറും രണ്ടാം സമ്മാനത്തിനർഹനായ സഇൗദ് അൽ ഷമ്മാരി 500 ദീനാറും മൂന്നാം സ്ഥാനം നേടിയ അവതാർ 250 ദീനാറും സ്വന്തമാക്കി. ജാസിം അൽ മുതൈരി, ആദിൽ അൽ ഷമ്മാരി, സ്റ്റാനിസ്ലോസ് ഗ്രാസ് എന്നിവർ 100 ദീനാർ സ്വന്തമാക്കി. ബാക്കി വിജയികൾക്ക് 50 ദീനാർ വീതം നൽകി. ആകെ 25 വിജയികൾക്കാണ് കാഷ് പ്രൈസ് നൽകിയത്.
ഡിസംബർ 31 വരെ നീളുന്ന കാമ്പയിനിൽ ഒാരോ അഞ്ച് ദീനാർ പർച്ചേസിനും നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക. എല്ലാ ആഴ്ചയും നറുക്കെടുപ്പുണ്ടാവും. ഇലക്ട്രോണിക് ഡ്രോയിലൂടെ ഒാരോ ആഴ്ചയും 3000 ദീനാറിെൻറ സമ്മാനം നൽകും. 2018 ജനുവരി ഒന്നിന് ആരംഭിച്ച മെംബർഷിപ് പ്രോഗ്രാമിലൂടെ നാല് ശതമാനം വരെ കാഷ് ബാക്ക് ഒാഫറും മറ്റു നിരവധി ആനുകൂല്യങ്ങളും സ്ഥിരം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുവെന്ന് സി.ഇ.ഒ സാലിഹ് അൽ തുനൈബ്, സി.ഒ.ഒ രമേശ് ആനന്ദദാസ് എന്നിവർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.