ബിസിനസ്: ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ 23 മുതൽ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിന് ഒരുങ്ങി. നവംബർ 23 മുതൽ ഡിസംബർ അഞ്ചുവരെ നീളുന്ന കാമ്പയിനിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറി, ഫ്രഷ് ഫുഡ് തുടങ്ങിയവക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ പ്രമോഷൻ കാമ്പയിനാണ് സൂപ്പർ ഫ്രൈഡേ എന്നും വിവിധ ഉൽപന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നും ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.
സ്റ്റോർ ഒാഫറുകൾക്ക് പുറമെ സൗജന്യ ഡെലിവറിയോടെ എക്സ്ക്ലൂസിവ് ഒാൺലൈൻ ഡിസ്കൗണ്ടും ലഭിക്കും. ബാങ്കുകളും ഇ-പേമെൻറ് പ്ലാറ്റ്ഫോമുകളുമായി ചേർന്ന് കാഷ്ബാക്ക്, അഡീഷനൽ ഡിസ്കൗണ്ട് വൗച്ചർ തുടങ്ങിയവും നൽകിവരുന്നു. ആവശ്യക്കാർ കൂടുതലാവും എന്നത് മുൻകൂട്ടിക്കണ്ട് കൂടുതൽ വാഹനങ്ങളും ജീവനക്കാരെയും ഏർപ്പെടുത്തുന്നുണ്ട്. കുവൈത്തിലെ ലുലുവിെൻറ 10 സ്റ്റോറുകളിലും www.luluhypermarket.com എന്ന വെബ്സൈറ്റിലൂടെയുള്ള ഒാൺലൈൻ പർച്ചേസിനും ഒാഫറുകൾ ലഭ്യമാണ്.
ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങളും ജീവനക്കാരുമായി സമ്പർക്കമില്ലാതെ സാമൂഹിക അകലം പാലിച്ചുള്ള പർച്ചേസിനും പണമടക്കലിനും സൗകര്യമൊരുക്കിയതായും വെയർ ഹൗസുകളും വാഹനങ്ങളും ഇടക്കിടെ അണുമുക്തമാക്കുന്നതായും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.