ഉപതെരഞ്ഞെടുപ്പ്: ഉബൈദ് അൽവസ്മിക്ക് ഉജ്ജ്വല ജയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിെൻറ അഞ്ചാം മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ എം.പി ഡോ. ഉബൈദ് അൽ വസ്മിക്ക് (50) ഉജ്ജ്വല വിജയം. 43,810 വോട്ട് നേടിയാണ് അദ്ദേഹം റെക്കോഡ് വിജയം കരസ്ഥമാക്കിയത്. പ്രചാരണ ഘട്ടത്തിൽതന്നെ അദ്ദേഹത്തിെൻറ വിജയം പ്രവചിക്കപ്പെട്ടിരുന്നു. കുവൈത്ത് സർവകലാശാല അധ്യാപകനും പ്രൊസീജ്വറൽ ലോയിൽ ഗവേഷണ ബിരുദം സ്വന്തമാക്കിയയാളുമാണ് ഡോ. ഉബൈദ് മുഹമ്മദ് അൽ മുതൈരി എന്ന ഉബൈദ് വസ്മി.
അഞ്ചാം മണ്ഡലത്തിൽനിന്ന് ജയിച്ച ബദർ സയിദ് അൽ ആസ്മിയെ (ഡോ. ബദർ അൽ ദഹൂം) ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഡോ. ബദർ അൽ ദഹൂമിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന കോടതി നടപടി സ്വീകരിച്ചത്. പ്രതിപക്ഷ എം.പിമാർ ഇതിൽ പ്രതിഷേധം ഉയർത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തിെൻറ ചരിത്രത്തിലെ 14ാമത് ഉപതെരഞ്ഞെടുപ്പാണിത്.
രണ്ട് വനിതകൾ ഉൾപ്പെടെ 35 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. കോവിഡ് രോഗികൾക്ക് പ്രത്യേക ബൂത്ത് സജ്ജീകരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു ക്രമീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.