സി.എ.എ: കേന്ദ്രസർക്കാർ നീക്കം മത ധ്രുവീകരണത്തിന് -ഐ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: സി.എ.എ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നിൽ മത ധ്രുവീകരണമാണ് ലക്ഷ്യമാക്കുന്നതെന്നും ഇതിനെതിരെ ശക്തമായി സമൂഹം അണിചേരണമെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര സെക്രട്ടേറിയറ്റ്. വിദ്യാഭ്യാസ പദ്ധതിയെ ഹിന്ദുത്വധാരയിൽ മുക്കിയെടുക്കാനും ഏക സിവിൽ കോഡിലേക്ക് കൊണ്ടുപോകാനും ഭാവനയിലുള്ള രാമരാജ്യ നിർമിതിക്കുവേണ്ടി ഏതറ്റംവരെയും പോകാനും ഒരുങ്ങുകയാണ് സംഘ്പരിവാർ സർക്കാർ.
ഇത് സൂര്യവെളിച്ചം പോലെ വ്യക്തമായിട്ടും മതേതര പാർട്ടി നേതാക്കൾ കാവിപാളയത്തിലേക്ക് ചേക്കേറാൻ മത്സരിക്കുന്നത് കാണുമ്പോൾ രാജ്യത്തിന്റെ ഭരണഘടനയുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ഉയരുകയാണെന്ന് സെക്രട്ടേറിയറ്റ് വിശദീകരിച്ചു.
കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സയ്യിദ് സുല്ലമി, ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, കേന്ദ്ര സെക്രട്ടറിമാരായ സിദ്ദീഖ് മദനി, അനസ് മുഹമ്മദ്, ടി.എം. അബ്ദുറഷീദ്, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.