ഇന്ത്യയിൽനിന്ന് വിമാനങ്ങൾക്ക് മന്ത്രിസഭയുടെ അനുമതി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാൾ, ഇൗജിപ്ത്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് വിമാന സർവീസിന് കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് അനുമതിയെന്ന് മന്ത്രിസഭ വ്യക്തമാക്കി.
കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധന അനുസരിച്ച് കോവിഡ് മുക്തനായിരിക്കണമെന്നുമാണ് പ്രധാന നിബന്ധന. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസ് ആണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനകയാണ്. ദീർഘകാലമായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ മന്ത്രിസഭയുടെ പ്രഖ്യാപനത്തോടെ കളമൊരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.