തൽക്കാലം രാജിവെക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനം
text_fieldsകുവൈത്ത് സിറ്റി: തൽക്കാലം രാജിവെക്കേണ്ടെന്ന് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചതായി റിപ്പോർട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിത നീക്കങ്ങളും നഷ്ടങ്ങളുമില്ലാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാറിെൻറ ശ്രമം.പാർലമെൻറും സർക്കാറും തമ്മിെല സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് മന്ത്രിസഭ രാജിവെച്ചേക്കുമെന്ന അഭ്യൂഹം പരന്നത്. പ്രധാനമന്ത്രിക്കെതിരെ മൂന്ന് എം.പിമാർ സമർപ്പിച്ച കുറ്റവിചാരണ പ്രമേയത്തിന് 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്ന സൂചനയാണ് മന്ത്രിസഭ രാജിവെക്കുമെന്ന അഭ്യൂഹത്തിലേക്ക് എത്തിയത്.
രാജി ഉൾപ്പെടെ സാധ്യതകൾ ചർച്ച ചെയ്ത മന്ത്രിസഭ തൽക്കാലം തുടരാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. മന്ത്രിസഭ രൂപവത്കരിച്ചിട്ട് ഒരുമാസം പോലും ആയിട്ടില്ല. നിലവിലെ അസ്ഥിരമായ അവസ്ഥയിൽ എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്നത് ചോദ്യമാണ്. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറുമായി ഏറെക്കാലം സഹകരിച്ച് നീങ്ങാൻ കഴിയില്ലെന്നും നിരന്തരം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.