Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ല​ക്ട്രോ​ണി​ക്...

ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ നി​ർ​ദേ​ശം

text_fields
bookmark_border
electronic systems
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​സ​ഭ നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്തി​ടെ ന​ട​ന്ന ആ​ഗോ​ള ഐ.​ടി ത​ക​രാ​റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​സ​ഭ നി​ർ​ദേ​ശം.

ബ​യാ​ൻ പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ഗോ​ള ഐ.​ടി ത​ക​രാ​ർ സം​ബ​ന്ധി​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യും വാ​ർ​ത്താ​വി​നി​മ​യ​കാ​ര്യ സ​ഹ​മ​ന്ത്രി ഒ​മ​ർ അ​ൽ ഒ​മ​ർ വി​വ​രി​ച്ചു.

ഓ​പ​റേ​ഷ​ൻ റൂം, ​പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഹോ​ട്ട്‌​ലൈ​ൻ, ആ​ഗോ​ള സേ​വ​ന ദാ​താ​ക്ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം എ​ന്നി​വ​യി​ലൂ​ടെ വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ്ര​​ശ്നം മ​റി​ക​ട​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ക​രാ​ർ സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​യും ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ളെ​യും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​ര സു​ര​ക്ഷ​യി​ലും ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ര​ക്ഷ​ണ​ത്തി​ലും വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ മ​ന്ത്രി​യും കു​വൈ​ത്ത് ഐ.​ടി, സൈ​ബ​ർ വി​ദ​ഗ്ധ​രും ന​ട​ത്തി​യ വ​ലി​യ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് മ​യ​ക്കു​മ​രു​ന്ന് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ര​ണ്ടാം അ​ന്താ​രാ​ഷ്ട്ര ബാ​ഗ്ദാ​ദ് സ​മ്മേ​ള​ന​ത്തെക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും വാ​ങ്ങു​ന്ന​തി​നാ​യി 47 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 63 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച കാ​ര്യം ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ​ദ് അ​ൽ അ​വാ​ദി കാ​ബി​ന​റ്റി​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newselectronic systems
News Summary - Cabinet directive to develop electronic systems
Next Story