ഇന്ത്യയിലെ വംശീയാതിക്രമങ്ങളിൽ ആശങ്കയറിയിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ മുസ്ലിംകൾക്കുനേരെ ഉണ്ടാവുന്ന വംശീയാതിക്രമങ്ങളിൽ കു വൈത്ത് ആശങ്കയറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അ ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇന്ത്യയിലെ സംഭവങ്ങൾ അപലപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തത്.
ഇൻറർനാഷനൽ ഇസ്ലാമിക് ഒാർഗനൈസേഷനും മറ്റ് അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടുകയും വംശീയാതിക്രമങ്ങൾ അവസാനിപ്പിക്കുകയും വേണമെന്ന് കുവൈത്ത് സർക്കാർ വക്താവ് പുറത്തുവിട്ട മന്ത്രിസഭ തീരുമാനങ്ങളടങ്ങിയ വാർത്തകുറിപ്പിൽ പറയുന്നു. തുനീഷ്യയിലെ തീവ്രവാദി ബോംബാക്രമണത്തെയും മന്ത്രിസഭ അപലപിച്ചു. എല്ലാ തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും അക്രമത്തെയും കുവൈത്ത് നിരാകരിക്കുന്നതായും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതായും വാർത്തകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.