പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിസഭ യോഗം
text_fieldsകുവൈത്ത് സിറ്റി: മന്ത്രിസഭ പ്രതിവാര യോഗം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ സെയ്ഫ് പാലസിൽ നടന്നു. പ്രധാനമന്ത്രി പങ്കെടുത്ത ദുബൈ ലോക സർക്കാർ ഉച്ചകോടി യോഗം വിലയിരുത്തി. തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ദുരിതാശ്വാസത്തിനും സഹായത്തിനുമായി നടത്തിയ ദേശീയ കാമ്പയിനിന്റെ വിജയത്തെക്കുറിച്ച് സാമൂഹികകാര്യ വികസന മന്ത്രിയും വനിത ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി
മന്ത്രിസഭയിൽ വിശദീകരിച്ചു. ദേശീയ കാമ്പയിനിൽ ഏകദേശം 20,700,000 ദശലക്ഷം ദീനാർ ലഭിച്ചതായി അവർ അറിയിച്ചു. കുവൈത്ത് സന്നദ്ധ സംഘടനകളുടെ ദുരിതാശ്വാസ കാമ്പയിൻ മേൽനോട്ടം വഹിക്കാൻ തുർക്കിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങൾ സന്ദർശിച്ചതും മന്ത്രി പരാമർശിച്ചു. ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖാഫും സി.ഇ.ഒ ഫാദൽ അൽ ദോസരിയും വാട്ടർഫ്രണ്ട് പുനർവികസന പദ്ധതിയുടെ പുതിയ സംഭവവികാസങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചു. സൗദിയുടെ സ്ഥാപക ദിനത്തിന്റെ വാർഷികത്തിൽ മന്ത്രിസഭ സൗദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സൗദി കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും കുതിക്കട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.