പക്ഷികളെയും പ്രകൃതിയെയും അടുത്തറിഞ്ഞ് ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: പക്ഷികളെയും പ്രകൃതിയെയും അടുത്തറിഞ്ഞ് കുവൈത്ത് ബേഡേഴ്സ് ക്ലബ് ക്യാമ്പ്. യുവ ഫോർ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ക്ലാസുകൾ, പക്ഷിനിരീക്ഷണ യാത്ര, ഫോട്ടോഗ്രഫി എന്നിവയുടെ വിവിധ മേഖലകൾ ചർച്ചചെയ്തു. സുലൈബിയാഖാത് ബേ നേച്ചർ റിസർവിൽ നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കാളികളായി.
കുവൈത്തിലെ കടൽക്കരയിൽ കാണുന്ന വിവിധ പക്ഷികളെ ക്ലാസിൽ പരിചയപ്പെടുത്തി. തുടർന്ന് സുലൈബിയാഖാത് നേച്ചർ റിസർവിൽ സംഘം പക്ഷിനിരീക്ഷണ യാത്രയും നടത്തി. എങ്ങനെ പക്ഷിനിരീക്ഷണം നടത്താം എന്നതിന് യാത്ര സഹായിച്ചു. ക്യാമ്പിന്റെ ഭാഗമായി കിസർ പാർക്കിലും സംഘമെത്തി പക്ഷികളെ നിരീക്ഷിച്ചു. അൽഷഹീദ് പാർക്കിൽ ഫോട്ടോഗ്രഫിയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന പഠനക്ലാസും നടന്നു.
ക്ലാസിനും പക്ഷിനിരീക്ഷണത്തിനും കുവൈത്തിലെ പക്ഷിനിരീക്ഷകരായ ഇർവിൻ ജോസ് നെല്ലിക്കുന്നേൽ, കിച്ചു അരവിന്ദ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ക്യാമ്പിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.