അപ്പോയിൻറ്മെൻറ് വേണ്ടെന്ന് അഭ്യൂഹം; കുത്തിവെപ്പ് കേന്ദ്രത്തിൽ ജനക്കൂട്ടം
text_fieldsകുവൈത്ത് സിറ്റി: ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കാൻ അപ്പോയിൻറ്മെൻറ് ആവശ്യമില്ലെന്ന് തെറ്റായ വാർത്ത പ്രചരിച്ചതോടെ മിശ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ആളുകൾ കൂട്ടാമായെത്തി. ഇത് വൻ തിരക്കിന് വഴിവെച്ചു.
40 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് നേരി െട്ടത്തി കുത്തിവെപ്പെടുക്കാൻ ബുധനാഴ്ച മുതൽ അനുമതി നൽകിയത്. നേരത്തേ 50 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്ന സൗകര്യം 40ന് മുകളിലുള്ളവർക്കുകൂടി ലഭ്യമാക്കിയതായിരുന്നു.
എന്നാൽ, യുവാക്കളടക്കം തെറ്റായ വാർത്ത മൂലം കുത്തിവെപ്പ് കേന്ദ്രത്തിൽ എത്തി. ഇവരെ അധികൃതർ തിരിച്ചയച്ചു.
ആധികാരിക ഉറവിടങ്ങളിൽനിന്ന് മാത്രം വാർത്ത സ്വീകരിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അഭ്യർഥിച്ചു. കുത്തിവെപ്പ് കേന്ദ്രത്തിലെ തിരക്കിന് അനുസരിച്ചാണ് അധികൃതർ ആർക്കൊക്കെ അപ്പോയിൻറ്മെൻറ് ഇല്ലാതെ നേരിട്ടത്തി വാക്സിൻ സ്വീകരിക്കാമെന്ന് നിശ്ചയിക്കുന്നത്.
ഇത് സമയാസമയങ്ങളിൽ ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിക്കാറുമുണ്ട്.
നിലവിൽ 40 വയസ്സിന് മുകളിലുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ വാക്സിനേഷൻ കേന്ദ്രത്തിലും ബൂസ്റ്റർ ഡോസിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.