പുകവലി വിരുദ്ധ ബോധവത്കരണവുമായി 'കാൻ'
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രതിവർഷ മരണ നിരക്കിന്റെ 25 ശതമാനം പുകവലി മൂലമെന്ന് 'കാൻസർ അവേർനസ് നേഷൻ' ചെയർമാൻ ഡോ. ഖാലിദ് അൽ സ്വാലിഹ് പറഞ്ഞു.
സിഗരറ്റിന്റെ വില 50 ശതമാനം വർധിപ്പിച്ചാൽ പ്രതിവർഷം ആയിരത്തിലധികം ആളുകളെ രക്ഷിക്കാനും ചികിത്സ ചെലവ് 33 ശതമാനം കുറക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌മോക്കിങ് കൺട്രോൾ സൊസൈറ്റി, ഒളിമ്പിക് വാക്കിങ് കമ്മിറ്റി എന്നിവയുമായി സഹകരിച്ച് കാൻസർ അവേർനസ് നേഷൻ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'റമദാനിൽ പുകവലി ഉപേക്ഷിക്കൂ ആരോഗ്യം വീണ്ടെടുക്കൂ' എന്ന തലക്കെട്ടിൽ അൽ സുർറ ജോഗിങ് ട്രാക്ക് കേന്ദ്രീകരിച്ചാണ് ബോധവത്കരണം. രണ്ടാഴ്ച നീളുന്ന കാമ്പയിൻ റമദാൻ 20ന് അവസാനിക്കും. ഗൾഫ് രാജ്യങ്ങളിൽ പുകവലിക്കാരുടെ നിരക്ക് കൂടുതൽ കുവൈത്തിലാണ്.
39.9 ശതമാനമാണ് രാജ്യത്ത് പുരുഷന്മാരിൽ പുകവലിക്കാർ. വനിതകളിൽ മൂന്ന് ശതമാനം പുക വലിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സിഗരറ്റ് മാത്രം കണക്കിലെടുത്തുള്ള കണക്കാണിത്. ഹുക്ക വലിക്കുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താൽ നിരക്ക് പിന്നെയും കൂടും. 481 ദശലക്ഷം ദീനാറാണ് രാജ്യത്ത് ഒരു വർഷം ഉപയോഗിക്കപ്പെടുന്ന പുകയില ഉൽപന്നങ്ങളുടെ മൂല്യം. കുവൈത്തിലെ പുരുഷന്മാരിൽ ഒരു ലക്ഷം മരണങ്ങളിൽ 49 എണ്ണം പുകവലി കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.