അഞ്ചുലക്ഷം രൂപയുടെ ചെക്ക് കാൻസർ ചികിത്സാസഹായത്തിന് നൽകി
text_fieldsഅഹമ്മദി സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഓണാഘോഷത്തിൽനിന്ന് സമ ാഹരിച്ച തുകയാണ് കൈമാറിയത്
കുവൈത്ത് സിറ്റി: അഹമ്മദി സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡ ോക്സ് യുവജനപ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ നടത്തിയ ‘തിരുവോണ പുലരി 2019’ ഓണാഘോഷത്തിൽനിന്ന് സമാഹരിച്ച അഞ്ചുലക്ഷം രൂപ ‘ഹീലിങ് ഹാൻസ് 2019’ എന്ന കാൻസർ കെയർ പ്രോജക്ടിനായി കൈമാറി. എം.ജി.ഒ.സി.എസ്.എമ്മിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മേഴ്സി ഫെലോഷിപ്പുമായി ചേർന്നാണ് റീജനൽ കാൻസർ സെൻററിൽ ചികിത്സ തേടുന്ന നിർധനരായ കാൻസർ രോഗികൾക്കായാണ് തുക ചെലവഴിക്കുക.
ഇടവകയുടെ ആദ്യഫല പെരുന്നാളായ ‘സാന്തോം ഫെസ്റ്റ്- 2019’െൻറ പൊതുസമ്മേളനത്തിൽ ഇടവക വികാരിയും ഒ.സി.വൈ.എം യൂനിറ്റ് പ്രസിഡൻറുമായ ഫാ. അനിൽ വർഗീസിന് ഒ.സി.വൈ.എം യൂനിറ്റ് ട്രസ്റ്റി ലിജോ ജോൺ കോശി, ‘തിരുവോണ പുലരി’ ജനറൽ കൺവീനർ ജോഷി വി. സൈമൺ, സുവനീർ കൺവീനർ ലിബു എം. വർക്കി എന്നിവർ ചേർന്ന് ചെക്ക് കൈമാറി.ഒ.സി.വൈ.എം യൂനിറ്റ് വൈസ് പ്രസിഡൻറ് അരുൺ തോമസ്, യൂനിറ്റ് സെക്രട്ടറി മനു മോനച്ചൻ, ജോയൻറ് സെക്രട്ടറി ജിജിൻ ജിബോയ്, ഇടവക ട്രസ്റ്റി പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.