കോസ്റ്റ് ഗാർഡിന്റെ കഴിവ് ശക്തിപ്പെടുത്തൽ പ്രധാനം-ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യാനും സമുദ്രഭീഷണികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാനും കോസ്റ്റ് ഗാർഡിന്റെ കഴിവ് ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്. സുരക്ഷാമേഖലയിൽ മികവ് പുലർത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് നിർമിത കോസ്റ്റ് ഗാർഡ് ഇന്റർസെപ്ഷൻ കപ്പലിന്റെ നീറ്റിലിറക്കൽ വേളയിൽ സംസാരിക്കുകയായിരുന്നു ശൈഖ് തലാൽ. പ്രാദേശികമായി നിർമിച്ച കപ്പലുകളും ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ സുരക്ഷാകഴിവുകൾ വർധിപ്പിക്കും. രാജ്യത്തിന് അപകടവും ദോഷവും വരുത്തുന്നവയെ പ്രതിരോധിക്കാനും മികച്ച രീതിയിൽ കൈകാര്യംചെയ്യാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലിലിറക്കുംമുമ്പ് കപ്പലിന്റെ നിർമാണ പ്രക്രിയയെക്കുറിച്ച് ഉദ്യോഗസഥർ ശൈഖ് തലാലിന് വിവരിച്ചു നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.