അപകടത്തിൽപെട്ട കാർ നന്നാക്കാൻ പൊലീസ് റിപ്പോർട്ട് നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: അപകടങ്ങളിൽ തകർന്ന കാറുകൾ നന്നാക്കണമെങ്കിൽ വാഹന ഉടമ പൊലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ട് ഹാജരാക്കൽ നിർബന്ധം.
അശ്രദ്ധമായി വാഹനമോടിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ പൊലീസ് റിപ്പോർട്ട് ഇല്ലാതെ നന്നാക്കിക്കൊടുത്ത ഇൗജിപ്ഷ്യൻ മെക്കാനിക്ക് കഴിഞ്ഞ ദിവസം ജഹ്റയിൽ അറസ്റ്റിലായി.
രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കെണിയിൽ പെടുത്തുകയായിരുന്നു. അപകടങ്ങളിൽപെടുന്ന വാഹനങ്ങൾ പൊലീസ് റിപ്പോർട്ടില്ലാതെ നന്നാക്കാൻ ഗാരേജുകൾക്ക് അനുമതിയില്ലാത്തതുകൊണ്ട് വൻ തുക ഇൗടാക്കിയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിറം അടക്കം മാറ്റിക്കൊടുത്തുവരികയായിരുന്നു ഇയാൾ. വാഹനം അപകടത്തിൽപെട്ടാൽ ഫോണിൽ വിളിച്ച് അറിയിച്ചാൽ ഇയാൾ സ്ഥലത്തെത്തി കേടുപാടുകൾ തീർത്തുനൽകും. റോഡിൽ അഭ്യാസം കാണിക്കുന്നവരുടെ സ്ഥിരം സഹായി ആയിരുന്ന ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.