കാർ മോഷണം വർധിച്ചു: അന്വേഷണ സംഘം രൂപവത്കരിച്ച് ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര കാറുകൾ ഉൾപ്പെടെ വാഹന മോഷണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണം ആരംഭിച്ചു. പ്രത്യേക റാക്കറ്റ് തന്നെ ഇതിനായി പ്രവർത്തിക്കുന്നതായ സംശയത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപവത്കരിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗത്തുനിന്ന്നിരവധി വാഹനങ്ങൾ കാണാതായതാണ് പരാതി.
മാസം ശരാശരി 20 വാഹനങ്ങൾ കാണാതാവുന്നു. വിദേശികളാണ് ഇത്തരം സംഭവങ്ങളിൽ കൂടുതലും ഇരയാവുന്നത്. ആളില്ലാതെ നിർത്തിയിട്ട വാഹനങ്ങളാണ് കൂടുതലും കവര്‍ച്ച ചെയ്യുന്നത്. ചില മോഷ്ടാക്കള്‍ വാഹനം നേരില്‍വന്ന് പിടിച്ചെടുക്കുന്നുണ്ടെന്നും വാഹന ഉടമകള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗമാരക്കാരും യുവാക്കളുമാണ് വാഹനങ്ങള്‍ കൂടുതലും കവര്‍ച്ച ചെയ്യുന്നത്. മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൊണ്ടുപോയി വാഹന ഭാഗങ്ങൾ പൊളിച്ചെടുക്കുകയാണ്. പ്രധാന ഭാഗങ്ങൾ എടുത്തതിനുശേഷം മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഉപേക്ഷിക്കുകയാണ്. സാധനങ്ങൾ എടുക്കുന്നതിന് പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്.പൊളിച്ചുവിൽക്കുന്ന വാഹന ഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിർത്തിയിട്ട വാഹനങ്ങളുടെ ചില്ല് തകർത്ത് ഉള്ളിലെ സാധനങ്ങൾ എടുക്കുന്നതാണ് മറ്റൊരു പ്രധാന അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.