അപ്രതീക്ഷിതമായി കാർ: ആഹ്ലാദാരവത്തിൽ ഗ്രാൻഡ് ഹൈപ്പർ വിജയികൾ
text_fieldsകുവൈത്ത് സിറ്റി: റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഗ്രാൻഡ് ബിഗ് വിൻ കാർ പ്രമോഷൻ സമ്മാനപദ്ധതിയിലെ അഞ്ചു വിജയികൾക്ക് ഷെവർലെ ക്യാപ്റ്റിവ കാറുകൾ സമ്മാനം നൽകി.
25 മേയ് മുതൽ 26 ജൂലൈ വരെ നീണ്ട സമ്മാനപദ്ധതിയിൽ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു.
ഇതിൽനിന്ന് നറുക്കിട്ടെടുത്ത ഭാഗ്യശാലികളായ അഞ്ചു പേർക്കാണ് കാർ നൽകിയത്. അനല്ലേ മൊറാലസ്, സഗീറുദ്ദീൻ, ഇസ്മായിൽ മുഹമ്മദ്ഷാ, മലയാളികളായ ഷാഹിദ് ഉസ്മാൻ, ഇബ്രാഹിം ഖലീൽ എന്നിവരാണ് വിജയികൾ.
തിരുവനന്തപുരം സ്വദേശിയായ ഇബ്രാഹിം ഖലീൽ 18 വർഷമായി തായ്വാൻ എംബസിയിൽ ജോലിചെയ്യുന്നു. സമ്മാനാർഹനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ റീട്ടെയ്ൽ ഓപറേഷൻ തെഹ്സീർ അലി, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സുനീർ, ചീഫ് ഓപറേറ്റിങ് ഓഫിസർ റാഹിൽ ബാസിം, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം –ഷാഹിദ് ഉസ്മാൻ
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പറിൽനിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ഷോക്കിലാണ് മലപ്പുറം സ്വദേശി ഷാഹിദ് ഉസ്മാൻ.
രാവിലെ ആറുമണിക്കാണ് വിജയിയാണെന്നറിയിച്ചുള്ള വിളി വന്നത്. ആ സമയത്ത് നല്ല ഉറക്കത്തിലായിരുന്നു. കാർ സമ്മാനമായി ലഭിച്ചെന്ന് അറിയിച്ചെങ്കിലും കാര്യമാക്കിയില്ല. സുഹൃത്തുക്കൾ വിളിച്ച് കളിപ്പിക്കുകയാണെന്ന് കരുതി.
എഴുന്നേറ്റ് തിരിച്ചു വിളിച്ചപ്പോഴാണ് വിശ്വാസമായത്. വലിയ സന്തോഷവും ആഹ്ലാദവും തോന്നി. ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റിനും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ഷാഹിദ് ഉസ്മാൻ പറഞ്ഞു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഷാഹിദ് ഉസ്മാൻ പത്തുവർഷമായി ഫർവാനിയ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ ഇൻഷുറൻസ് കോഓഡിനേറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.