ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം
text_fieldsറമദാൻ മാസത്തിൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ഇഫ്താറിന്റെയും അത്താഴത്തിന്റെയും ഇടയിൽ ധാരാളം വെള്ളം കുടിക്കണം. ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും ഉള്ളിൽ എത്തിയിരിക്കണം. ഇൻസുലിൻ എടുക്കുന്നവരും വിവിധ രോഗങ്ങളുള്ളവരും റമദാന്റെ മുമ്പുതന്നെ ഡോക്ടറെ കാണുകയും ആരോഗ്യാവസ്ഥ നോമ്പെടുക്കാൻ അനുയോജ്യമാണെന്ന് ഉറപ്പു വരുത്തുകയും വേണം. ഇത്തരം രോഗികൾ ഡോക്ടറുടെ ഉപദേശം തേടിയില്ലെങ്കിൽ പിന്നീട് വൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികൾ റമദാനുമുമ്പ് ഡോക്ടറെ കണ്ട് മരുന്നിന്റെ ഡോസുകൾ ക്രമീകരിക്കണം.
റമദാനിൽ പച്ചക്കറികളും ധാരാളം കഴിക്കണം. ഭക്ഷണത്തിൽ മധുരത്തിന്റെ അളവ് കുറക്കണം. മധുരം ധാരാളം വെള്ളം വലിച്ചെടുക്കും. അതിനാൽ മധുരം അധികം കഴിക്കുന്നത് ദാഹം വർധിക്കാൻ കാരണമാക്കും. പച്ചക്കറികൾ ധാരാളം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാവും. നോമ്പുകാലത്ത് വ്യായാമങ്ങൾ നിർത്തിവെക്കരുത്. പതിവുള്ള വ്യായാമങ്ങൾ റമദാനിലും ചെയ്യുക. നടത്തത്തിനും മറ്റു സാധാരണ വ്യായാമങ്ങൾക്കും രാത്രികാലം ഉപയോഗപ്പെടുത്തണം.
റമദാനിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. നോമ്പു തുറക്കുമ്പോൾ പലരും ധാരാളം ഭക്ഷണം ഒന്നിച്ചു കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. തുറക്കുമ്പോൾ ലളിതമായ ഭക്ഷണങ്ങൾ കഴിക്കുക. സലാഡുകൾ, പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവയാണ് ഇഫ്താർ സമയത്ത് കഴിക്കേണ്ടത്. കട്ടിയുള്ള ഭക്ഷണങ്ങൾ തറാവീഹ് നമസ്കാരത്തിനുശേഷം കഴിക്കുക. അത്താഴവും നല്ലരീതിയിൽ കഴിക്കണം. അൾസർ, മൈഗ്രേൻ, മൂത്രാശയ കല്ല് എന്നിവയുള്ളവർ ധാരാളം വെള്ളം കുടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.