Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്നുമുതൽ കർഫ്യൂ...

ഇന്നുമുതൽ കർഫ്യൂ രാത്രി ഒമ്പത്​ മുതൽ പുലർച്ച മൂന്നുവരെ

text_fields
bookmark_border
ഇന്നുമുതൽ കർഫ്യൂ രാത്രി ഒമ്പത്​ മുതൽ പുലർച്ച മൂന്നുവരെ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച മുതൽ കർഫ്യൂ രാത്രി ഒമ്പത്​ മുതൽ പുലർച്ച മൂന്നുവരെയായി ചുരുക്കും. നിലവിൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെയാണ്​. പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​. ചൊവ്വാഴ്​ച മുതൽ കുവൈത്ത്​ കോവിഡ്​ പ്രതിരോധ നിയന്ത്രണങ്ങൾ നീക്കലി​​െൻറ മൂന്നാംഘട്ടത്തിലേക്ക്​ കടക്കുകയാണ്​. മൂന്നാംഘട്ടത്തിൽ കർഫ്യൂ നീക്കുമെന്നാണ്​ മുമ്പ്​ പ്രഖ്യാപിച്ചിരുന്നതെങ്കിലും കർഫ്യൂ സമയം കുറക്കുക മാത്രമാണ്​ ചെയ്​തത്​. അഞ്ചുഘട്ടമായി നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുകൊണ്ടുവരാനാണ്​ സർക്കാർ തീരുമാനം. 

മൂന്നാംഘട്ടത്തിൽ സർക്കാർ, സ്വകാര്യ ​സ്ഥാപനങ്ങൾ 50 ശതമാനം​ ശേഷിയിൽ പ്രവർത്തിക്കും. നിലവിൽ ഇത്​ 30 ശതമാനമാണ്​. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്​സി സർവിസ്​ ആരംഭിക്കാമെന്നതാണ്​ മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രണങ്ങളോടെ ഇൗ ഘട്ടത്തിൽ പ്രവർത്തിക്കും.ഷോപ്പിങ്​ മാളുകൾ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. പാരലൽ മാർക്കറ്റുകൾക്ക്​ രാത്രി 8.30 വരെയാണ്​ പ്രവർത്തനാനുമതി.

കർഫ്യൂ ലംഘനം: മൂന്നുപേർ അറസ്​റ്റിൽ
കുവൈത്ത്​ സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട്​ ഞായറാഴ്​ച കുവൈത്തിൽ മൂന്നുപേർ അറസ്​റ്റിലായി. ഒരു കുവൈത്തിയും രണ്ട്​ വിദേശികളുമാണ്​ പിടിയിലായത്​. കാപിറ്റൽ, ഫർവാനിയ, മുബാറക്​ അൽ കബീർ ഗവർണറേറ്റുകളിൽ ഒാരോരുത്തർ വീതമാണ്​ അറസ്​റ്റിലായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newscarfew
News Summary - carfew-kuwait news-gulf news
Next Story