ഫലസ്തീൻ ഐക്യദാർഢ്യവുമായി കാരിക്കേച്ചർ പ്രദർശനം
text_fieldsഫലസ്തീൻ ഐക്യദാർഢ്യവുമായി കുവൈത്ത് കാർട്ടൂൺ സൊസൈറ്റി നടത്തുന്ന കാരിക്കേച്ചർ പ്രദർശനം
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് കാർട്ടൂൺ സൊസൈറ്റിയുടെ കാരിക്കേച്ചർ പ്രദർശനം ആരംഭിച്ചു. 'ജറൂസലം കലാകാരന്മാരുടെ കണ്ണുകളിൽ' തലക്കെട്ടിൽ ദൈഇയയിലെ സൊസൈറ്റി ആസ്ഥാനത്താണ് പ്രദർശനം. കുവൈത്തിലെയും മറ്റു അറബ് രാജ്യങ്ങളിലെയും കലാകാരൻമാർ വരച്ച 50 കാരിക്കേച്ചറുകളാണ് പ്രദർശനത്തിലുള്ളത്. ഈ പ്രദർശനത്തിലൂടെ കുവൈത്ത് ജനത പലസ്തീൻ പ്രശ്നത്തോടുള്ള അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണെന്ന് കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു. റമദാൻ അവസാനിക്കുന്നതു വരെ പ്രദർശനം തുടരുമെന്ന് സംഘാടകർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.