കാർമേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് മ്യൂസിക്കൽ നൈറ്റ്
text_fieldsകാർമേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന മ്യൂസിക്കൽ നൈറ്റ്
കുവൈത്ത് സിറ്റി: കാർമേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് ഗായകസംഘത്തിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ഇടവക വികാരി റെവ. പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. സെൻജോൺസ് മാർത്തോമാ ചർച്ച് കുവൈത്ത് ഇടവക വികാരി റെവ.ബിനു എബ്രഹാം മുഖ്യ അതിഥിയായി. ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇടവക സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജി ആശംസകൾ അറിയിച്ചു. ഗായകസംഘം സെക്രട്ടറി രാഗിൽ റിപ്പോർട്ട് വായിച്ചു.
സിസ്റ്റർ സിനിമോളിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകി. ജോയിന്റ് ലീഡർ സിസ്റ്റർ.ടെൻസി ജോൺസൺ ക്രമീകരണങ്ങൾ ഒരുക്കി. ഇടവകയുടെ വിവിധ സംഘടനാപ്രതിനിധികളായ ഷിജി ഡേവിസ്, ഡെയ്സി, ജെമിനി, അമ്മു, മാഗ്ലിൻ, സൗമ്യ, എയ്ഞ്ചല എൽസ ജോൺസൺ, ബേസിൽ സാബു എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജിജി ജോൺ ,ജിതിൻ ടി.എബ്രഹാം, ബിജോമോൻ, മൃദുൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.